പുതിയ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 ന്റെ അരങ്ങേറ്റം ഉടന്‍. വരും ആഴ്ചകളില്‍ തന്നെ ബജാജ് പുത്തന്‍ മോഡലിനെ വിപണിയില്‍ അണിനിരത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എബിഎസ് സുരക്ഷയില്‍ എത്തുന്ന ബജാജ് അവഞ്ചര്‍ 180 -യില്‍ ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും ഉണ്ടാവുക. കൂടാതെ റിയര്‍ – ലിഫ്റ്റ് പ്രൊട്ടക്ഷനും പുത്തന്‍ അഞ്ചറില്‍ ഉണ്ടാവും. 86,611 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂമില്‍ എബിഎസ് സുരക്ഷയില്‍ എത്തുന്ന പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 -യുടെ വില.
ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക