കോഴിക്കോട്: നോമിനേഷന് സമര്‍പ്പിക്കാന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും ഇന്ന് കോഴിക്കോട് എത്തും.
ഇന്ന് രാത്രി കോഴിക്കോട്ടെത്തുന്ന അദ്ദേഹം ഗവ. ഗസ്റ്റ്ഹൗസിലായിരിക്കും വിശ്രമിക്കുക. നാളെ രാവിലെ ഹെലികോപ്റ്ററില്‍ കല്പറ്റയിലേക്ക് പോവും. അവിടെ റോഡ് ഷോയിലൂടെ 11.30ന് കലക്ടറുടെ ചേംബറിലെത്തി പത്രിക നല്‍കും.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക