ജയറാം ചിത്രമായ മാർക്കോണി മത്തായിയിലൂടെ മകൾ സെൽവൻ വിജയ് സേതുപതിമലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. വിജയ് സേതുപതിയുമൊത്തുള്ള ലൊക്കേഷൻ സെൽഫി ജയറാം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചു. സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്.
ആത്മീയയാണ് ചിത്രത്തിലെ നായിക. സിദ്ധാർഥ് ശിവ, അജു വർഗീസ്, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയ് മാത്യു, ടിനി ടോം ,നരെയ്ൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സത്യം ഓഡിയോസ് ആണ് നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക