ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മധുരരാജ കഴിഞ്ഞയാഴ്ച തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മധുരരാജ വീണ്ടും മലയാളി പ്രേക്ഷകരെ കാണാൻ എത്തിയത്.
കേരളത്തിൽ 261 സ്ക്രീനുകളിലടക്കം ലോകമെമ്പാടുമായി 820 തീയേറ്ററുകളിലാണ് മധുരരാജ റിലീസ് ചെയ്തത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് 820 തീയേറ്ററുകളിൽ നിന്നുമായി ആദ്യദിനം നേടിയ ഗ്രോസ് കളക്ഷൻ 9.12 കോടി രൂപയാണ്. കേരളത്തിൽ നിന്നും 4.2 കോടി, കേരളത്തിന് പുറത്തുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്നും 1.4 കോടി, ജി സി സി യിൽ നിന്നും 2.9 കോടി, യു എസ് എ യിൽ നിന്നും 21 ലക്ഷം, യൂറോപ്പിൽ നിന്നും 11 ലക്ഷം, മറ്റു ആഗോള മാർക്കറ്റുകളിൽ നിന്നുമായി 30 ലക്ഷം എന്നിങ്ങനെ ആകെ 9. 12 കോടി രൂപ ചിത്രം ആദ്യദിനം കളക്ട് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക