രുചി തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ തയ്യാറാണ് നമ്മള്. ഭക്ഷണത്തില്‍ എപ്പോഴും വ്യത്യസ്തത തേടുന്നവര്‍. എന്നാല്‍ ഈ അവധിക്കാലത്ത് നമുക്ക് ആപ്പിള്‍ കൊണ്ടൊരു പച്ചടി ഉണ്ടാക്കി നോക്കിയാലോ..
ആവശ്യമായ സാധനങ്ങള്‍
ആപ്പിള്‍ നുറുക്കിയത്
ചെറുനാരങ്ങ നീര്
പച്ചമുളക് ചതച്ചത്
കട്ടത്തൈര്
വെള്ളം
ഉപ്പ് ആവശ്യത്തിന്
മല്ലിയില, കറിവേപ്പില, ഉണക്കമുന്തിരി
കടുക്
നെയ്യ്
തയ്യാറാക്കുന്ന വിധം
കട്ടത്തൈരില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പച്ചമുളക്, മല്ലിയില, ഉപ്പ്, പഞ്ചസാര എന്നിവ അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വക്കുക. ആപ്പിള്‍ നുറുക്കി ചെറുനാരങ്ങ നീരില്‍ ഇട്ടുവച്ച് 15 മിനിറ്റ് കഴിഞ്ഞ് തൈരില്‍ ചേര്‍ക്കുക. കടുക് താളിക്കാന്‍ വേണ്ടി പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ അരസ്പൂണ്‍ കടുകിട്ട് അതില്‍ കറിവേപ്പിലയും ഉണക്കമുന്തിരിയും മല്ലിയിലയും ചേര്‍ത്ത് മൂപ്പിച്ച ശേഷം പച്ചടിയില്‍ താളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക