ചായ ചൂടാക്കി നൽകാത്തതിന് അമ്മയെ മകൻ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. തൃശ്ശൂർ ഇരിഞ്ഞാലക്കുട വെസ്റ്റ് കോമ്പാറ കൈപ്പിള്ളി വീട്ടിൽ ലീലയെ ആണ് മകൻ വിഷ്ണു മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്. ശരീരത്തിന്റെ 50% പൊള്ളലേറ്റ ലീലയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. ആറുമാസം മുൻപ് ഒരു ബൈക്കപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായമഭ്യർത്ഥിച്ചുമാണ് ലീല ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. അപകടത്തിൽ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. ഇയാൾ ലഹരിമരുന്നുകൾക്കടിമയാണെന്നും അമ്മയെ സ്ഥിരമായി ദ്രോഹിക്കാറുണ്ടായിരുന്നുവെന്നും അയൽക്കാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക