കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ നിന്ന് നടി രാധിക അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രീലങ്കന്‍ സന്ദര്‍ശനത്തിനായി കൊളംബോയില്‍ എത്തിയതായിരുന്നു നടി. സ്ഫോടനം നടന്ന സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ രാവിലെ പുറത്തു പോയതിനു തൊട്ടു പിന്നാലെയാണ് സ്ഫോടനം നടന്നത്.
ഹോട്ടലില്‍ നിന്ന് താന്‍ പുറത്തിറങ്ങി അല്‍പ്പസമയത്തിനുള്ളിലാണ് ആക്രമണം നടന്നതെന്ന് രാധിക ട്വിറ്ററില്‍ കുറിച്ചു. കൊളംബോയിലെ വിവിധ സ്ഥലങ്ങളിലായി എട്ടു സ്ഫോടനങ്ങളാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക