ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിശേഷിച്ചിപ്പ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മധ്യപ്രദേശിലെ ജബല്പൂരില് കഴിഞ്ഞ 23 ന് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് ക്ലീൻ ചിറ്റ് നൽകിയത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി ബിജെപി പരാതി നല്‍കിയിരിരുന്നു. എന്നാല്‍ കൊലക്കേസിലെ പ്രതിയെന്ന് വിളിച്ചതില്‍ ചട്ടലംഘനമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്.
നേരത്തെ മധ്യപ്രദേശിലെ ഷാര്‍ദുളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ആദിവാസികളെ വെടിവെച്ച് കൊല്ലാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നുവെന്ന പരാമര്‍ശത്തിലാണ് നോട്ടീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക