കോട്ടയം: ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം. ഡിജിപിയുടെ ഓഫിസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സന്ദേശത്തെ തുടര്‍ന്നു പൊലീസ് പരിശോധന നടത്തി. ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
4 ദിവസം മുമ്പ് ലഭിച്ച സന്ദേശത്തെ തുടര്‍ന്നു തലയോലപ്പറമ്പ് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ പരിശോധന നടത്തി. ഇന്റര്‍നെറ്റ് ഫോണിലൂടെ ഇയാള്‍ ഭീഷണി മുഴക്കിയത് എന്ന് വ്യക്തമായി. കൊലപാതക കേസിലെ പ്രതി കൂടിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക