തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരുവനന്തപുരത്ത് പിടികൂടി. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. പോത്തന്‍കോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്.
പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ രാത്രിയില്‍ വീട്ടില്‍ കയറി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഷാജഹാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക