ഭോപ്പാല്‍: അമ്മയുടെ മുന്നില്‍ വച്ച് ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കൊന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
വീടിന് മുന്നിലെ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന സഞ്ജുവിനെ ആറോളം തെരുവ് നായ്ക്കൾ ചേർന്നാണ് ആക്രമിക്കാനെത്തിയത്. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സഞ്ജുവിന്റെ അമ്മ നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭക്കെതിരെ ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിച്ചു. തെരുവ് നായ്ക്കളുടെ വര്‍ദ്ധനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നഗരസഭ പരാജയപ്പെട്ടെന്ന് കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക