ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയ്ക്കെതിരെ ബിജെപി പ്രവർത്തകൻ അശ്ലീല പരാമർശം നടത്തിയതായി പരാതി. ഡിവൈഎഫ്ഐയാണ് ഇരിക്കൂർ പോലീസിൽ പരാതി നൽകിയത്. ബ്ലാത്തൂർ മഞ്ഞാങ്കരി സ്വദേശിയായ ബിജെപി പ്രവർത്തകനെതിരേയാണ് പരാതി.
എൽഡിഎഫ് സർക്കാർ 1000 ദിവസം, വോട്ട് ചെയ്ത എല്ലാവർക്കും നല്ല നമസ്കാരം, ഇന്നാ പിടിച്ചോ എന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ അശ്ലീല ഫോട്ടോ സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക