തൃശൂര്‍: കൊച്ചിയില്‍ യുവാവിന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരില്‍ 27 പേരും നിരീക്ഷണത്തിലുണ്ട്. വിദ്യാര്‍ഥി പോയിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് രണ്ടാഴ്ച സമയത്തേക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 17 പേര് പുരുഷന്മാരും, 10 പേര് സ്ത്രീകളുമാണ് നിരീക്ഷണത്തിലുള്ളത്. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. പറവൂര്‍ സ്വദേശിക്കാണ് നിലവില്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ തൃശൂരില്‍ വിദ്യാര്‍ത്ഥി ഒരു ക്യാമ്ബ് അറ്റന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക