മലപ്പുറം: കഞ്ചാവ് കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഐയ്ക്ക് പരിക്ക്. അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് മലപ്പുറം അരീക്കോട് എസ്.ഐ നൗഷാദിന് കുത്തേറ്റത്.
പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ്.ഐയും സംഘവും. പ്രതിയെ പിടികൂടി വിലങ്ങണിയിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.
എസ്.ഐയെ കുത്തിയ ശേഷം ഓടി രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക