വാഴപ്പഴത്തിന് ഇടയ്ക്ക് വില കൂടുന്നതും കുറയുന്നതൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് രണ്ട് വാഴപ്പഴത്തിന്റെ വിലയാണ്. നടന് രാഹുല്‍ ബോസ് പങ്കുവെച്ച വീഡിയോയില്‍ ആണ് ഈ ‘വിഐപി’ പഴം ഉള്ളത്.
ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടന് രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ വില കണ്ട് താരം തന്നെ അമ്പരന്നിരിക്കുകയാണ്. രണ്ട് വാഴപ്പഴത്തിന് ഹോട്ടല്‍ ഈടാക്കിയിരിക്കുന്നത് 442.50 രൂപയാണ്. താരം ട്വിറ്ററിലൂടെ ആണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഹോട്ടലിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് താരം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തത്. മുറിയില്‍ എത്തിയപ്പോഴേക്കും പഴവും എത്തി. ഒപ്പം ബില്ലും. ജിഎസ്ടി ഉള്‍പ്പടെ 442.50 രൂപയാണ് ഹോട്ടല്‍ വിലയായി ഈടാക്കിയിരിക്കുന്നത്. ഇത് വിശ്വസിക്കാനാകുമോയെന്ന അടിക്കുറിപ്പോടെ രാഹുല്‍ ബോസ് തന്നെയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക