സാംസങ്ങിന്റെ ഏറ്റവും പുതിയതായി പുറത്തിറക്കിയ സാംസങ്ങ് ഗാലക്സി A10 സ്മാര്‍ട്ട് ഫോണുകള്‍ വിലക്കുറവില്‍. സാംസങ്ങിന്റെ ബഡ്ജറ്റ് റെയിഞ്ചില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഒരു മോഡലാണ് സാംസങ്ങ് ഗാലക്സി A10 എന്ന സ്മാര്‍ട്ട് ഫോണുകള്‍. ഇപ്പോള്‍ Paytm മാളില്‍ നിന്നും 7990 രൂപയ്ക്ക് വാങ്ങിക്കുവാന്‍ സാധിക്കും.
കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നുണ്ട്. Promocode: MOBSAM5 എന്ന കോഡുപയോഗിച്ചാല്‍ 400 രൂപവരെ ക്യാഷ് ബാക്ക് ഇതിനു ലഭിക്കുന്നതാണ് .
സാംസങ്ങ് ഗാലക്സി A10
6.4 ഇഞ്ചിന്റെ HD പ്ലസ് സൂപ്പര്‍ അമലോഡ് ഇന്‍ഫിനിറ്റി V ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കൂടാതെ 720×1560 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കില്‍ Exynos 7884 Octa-കോര്‍ ലാണ് ഇതിന്റെ പ്രൊസസര്‍ പ്രവര്‍ത്തനം നടക്കുന്നത്. കൂടാതെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pieല്‍ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .
ഇപ്പോള്‍ 2 ജിബിയുടെ റാം വേരിയന്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് 512 ജിബിവരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു ആന്തരിക സവിശേഷതകള്‍.
ക്യാമറകളുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ സിംഗിള്‍ പിന് ക്യാമറകള്‍ ആണ് ഈ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന് ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് സാംസങ്ങിന്റെ ഗാലക്സി A10 സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക