കാസർഗോഡ് : പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 12,000 രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. പെര്‍ള അടുക്കസ്ഥലയിലെ ഇസ്മയിലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉച്ചയോടെ വീടുപൂട്ടി പുറത്തുപോയതായിരുന്നു. വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകിലെ വാതില്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു.
വിവരമറിഞ്ഞ് ബദിയടുക്ക പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രദേശത്തെ രണ്ട് വീടുകളില്‍ സമാനമായ മോഷണം നടന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക