കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ഫറോക്കിലാണ് സംഭവം നടന്നത്.
അതേസമയം വാളയാറില്‍ നിന്നും കഴിഞ്ഞ ദിവസം നിറവും രൂപവും മാറ്റി അച്ചാര്‍ പാക്കറ്റുകളുടെ രൂപത്തിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താന്‍ എത്തിച്ച എട്ടു കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ടുപേരെ എക്സൈസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തൃശൂര്‍ കുന്നംകുളം പന്നിത്തടം സ്വദേശികളായ അന്‍ഷാസ് (37), മുഹമ്മദ് ഷെറീഫ് (31) എന്നിവരാണ് കാറില്‍ രഹസ്യ അറയ്ക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക