ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്കുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കി, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവെച്ചു.
ജമ്മു കശ്മീരിനെ സംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാക്ക് രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയായിരുന്നു.
ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് തീരുമാനം. ജമ്മു കശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കും. എന്നാല്‍ സംസ്ഥാന പദവി ഉണ്ടാകില്ല, ദില്ലി മാതൃകയില്‍ നിയമസഭ ഉണ്ടാകും. അതേസമയം, ലഡാക്കിന് നിയമസഭ ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക