തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.
തെളിവ് ശേഖരണത്തിനായി ശ്രീറാമിനെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി- മൂന്ന് തള്ളുകയായിരുന്നു.
ഒപ്പം ശ്രീറാമിന്റെ രക്തപരിശോധാഫലം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ആരാഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കുള്ളില്‍ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക