ആന്‍ഡ്രോയിഡിനെ വെല്ലാന്‍ രക്ഷ്യമിട്ട് വാവേയ് പുറത്തിറക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. ഹാര്‍മണി എന്ന പേരിലായിരിക്കും വാവേയുടെ ഓപ്പറേറ്റിങ് സിസ്റ്റം എത്തുക.
അമേരിക്ക വാവേയ്ക്ക് വിലക്കേര്‍പ്പെടുത്തിയതോടെയാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി രംഗത്തെത്താന്‍ കമ്പനി നിര്‍ബന്ധിതമായത്.
ആന്‍ഡ്രോയിഡിനേക്കാള്‍ ലളിതവും സുരക്ഷിതവുമായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് വാവേയ് അവകാശപ്പെടുന്നു.
ഈ വര്‍ഷം അവസാനത്തോടെ വാവേയുടെ സ്മാര്‍ട്ട് സ്ക്രീനുകളില്‍ ഓപ്പറേറ്റിങ് സിസ്റ്റം എത്തും. മൂന്ന് വര്‍ഷത്തോടെ സ്മാര്‍ട്ട് വാച്ചുകളിലടക്കം ഹാര്‍മണി വ്യാപിപ്പിക്കാനാണ് പദ്ധതി.
ചൈന-യു.എസ് വ്യാപാര യുദ്ധം സജീവമായതോടെയാണ് വാവേയ്ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. വാവേയ്ക്ക് സേവനങ്ങളൊന്നും നല്‍കരുതെന്ന് കമ്ബനികളോട് യു.എസ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ് ഫോണുകള്‍ക്ക് ഇനി സോഫ്റ്റ്വെയര് നല്‍കില്ലെന്ന് ഗൂഗ്ള്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക