ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗര്‍പ്രിന്റ് ലോക്കിന്റെ അധിക സുരക്ഷ വാട്സ് ആപിലേക്കും.
ഐ.ഒ.എസ് ഉപയോക്താകള്‍ക്ക് ലഭ്യമായതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ വാട്സ്ആപ് ബീറ്റ ഉപയോഗിക്കുന്നവര്‍ക്കും ലഭിക്കുന്നത്.
വാട്സ് ആപില്‍ സെറ്റിങ്സ്-അക്കൗണ്ട്-പ്രൈവസി-ഫിംഗര്‍പ്രിന്റ് ലോക്ക് എന്ന ക്രമത്തിലാണ് പുതിയ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം മാഷ്മല്ലോയോ അതിന് മുകളിലോ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാവും വാട്സ് ആപില്‍ ഫിംഗര്‍പ്രിന്റ് ലഭ്യമാവുക.
പുതിയ സംവിധാന പ്രകാരം വാട്സ് ആപ് തുറക്കാന്‍ ഫിംഗര്‍പ്രിന്റ് ആവശ്യമായി വരും.
ഒരു മിനുട്ട് മുതല്‍ 30 മിനുട്ട് വരെ സമയത്തിനുള്ളില്‍ വാട്സ് ആപ് ഓട്ടോമാറ്റിക്കായി ലോക്കാവുന്ന രീതിയിലേക്ക് മാറ്റാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക