കണ്ണുർ: കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസിയുടെ മുൻ പ്രസിഡന്റുമായിരുന്ന പി രാമകൃഷ്ണൻ(75) അന്തരിച്ചു. കണ്ണൂർ കൊയ്ലി ആശുപത്രിയിൽ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
അസുഖത്തെ തുടർന്ന് കുറച്ച നാളുകളായി പൊതുരംഗത് സജീവമായിരുന്നില്ല. പടയാളി പത്രത്തിന്റെ പത്രാധിപരും എഴുത്തുകാരനുമായിരുന്നു. അന്തരിച്ച മുൻ എംഎൽഎ പി ഗോപാലൻ സഹോദരനാണ്.
മുൻ ഡി.സി .സി പ്രസിഡന്റ് കെ.സുധാകരനുമായി നിരന്തരം കലഹിച്ച നേതാവായിരുന്നു പി.രാമകൃഷ്ണൻ. യു .ഡി എഫ് സർക്കാരിന്റെ കാലത്ത് ഖാദി ബോർഡ് ചെയർമാനായി നിയമിച്ചെങ്കിലും അദ്ദേഹം ആ സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ചടുലമായി ചലിപ്പിച്ച നേതാവുകൂടിയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക