റിയൽ ന്യൂസ് കേരളയുടെയും സ്റ്റാർ ഇലവൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ മയ്യിൽ എരിഞ്ഞിക്കടവിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ നീണ്ടുനിന്ന ക്യാമ്പ് മുനീർ എൻ.പി.ഉദ്ഘാടനം ചെയ്തു. റിയൽ ന്യൂസ് കേരള സി.ഇ.ഒ രാഹുൽ മോഹൻ ടി.വി ക്യാമ്പിനെക്കുറിച്ച് സംസാരിച്ചു. കൂടാതെ ശ്രീറാം ഓജസ്, കെ.സി ഗണേശൻ, ഒ.സി സുരേന്ദ്രൻ, സലാം മാസ്റ്റർ, ഡോ. തുളസി വി.എസ് തുടങ്ങിയവരും സംസാരിച്ചു. സ്റ്റാർ ഇലവൻസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ആഷിഖ് ചടങ്ങിന് നന്ദി അർപ്പിച്ചു.
ഡോ. തുളസി വി.എസ് ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. മയ്യിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി നൂറിലധികം പേർ ക്യാമ്പിൽ പരിശോധനയ്ക്കെത്തി. ക്യാമ്പിലെത്തുന്ന രോഗികൾക്ക് സൗജന്യമായാണ് മരുന്നുകൾ വിതരണം ചെയ്തത്.ക്യാമ്പിൽ സൗജന്യ ബി.പി, ഷുഗർ പരിശോധനയും നടന്നു.
കഴിഞ്ഞ പ്രളയം ഭീകരമായി ബാധിച്ച പ്രദേശമാണ് മയ്യിലെ ഈ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ റിയൽ ന്യൂസ് കേരളയുടെ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രദേശവാസികൾക്ക് വലിയൊരാശ്വാസമായി. മരുന്നുകളും സൗജന്യമായത്കൊണ്ട് മികച്ച പ്രതികരണമാണ് പ്രദേശവാസികളിൽ നിന്നും ഉണ്ടായത്. സ്റ്റാർ ഇലവൻസ് ക്ലബ്ബിന്റെ പ്രവർത്തകരും റിയൽ ന്യൂസ് കേരളയുടെ പ്രവർത്തകരും ക്യാമ്പിലെത്തുന്ന രോഗികൾക്ക് ആവശ്യമായ സഹായങ്ങളും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക