വളര്‍ന്നുവരുന്ന കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ചെറുപ്പത്തിലേ രക്ഷിതാക്കള്‍ ശ്രമിക്കണം. സ്കൂളില്‍ പോവുമ്പോള്‍ കൊടുക്കുന്ന പൈസയില്‍ നിന്ന് ഒരുഭാഗം സമ്പാദിക്കാന്‍ ശീലിപ്പിക്കണം.
സ്കൂളില്‍ തന്നെ ഇത്തരത്തില്‍ പദ്ധതികളുണ്ട്. ഈ തുകയില്‍ നിന്നു തന്നെ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്താല്‍ ഭാവിയില്‍ അത് വളരെ ഉപകാരപ്പെടും.
അതോടൊപ്പം തന്നെ നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ട മറ്റൊരു കാര്യമാണ് കൂട്ടുകാര്‍ക്കു വേണ്ടിയുള്ള സഹായം. തന്റെ ക്ലാസിലെ കുട്ടിക്ക് ബാഗില്ലെങ്കില്‍ അത് അവന്റെ വേദനയാവണം.
തന്റെ രക്ഷിതാവിന് ഒരു ബാഗ് അധികം വാങ്ങാന്‍ ശേഷിയുണ്ടെങ്കില്‍ സഹപാഠിയുടെ പേര് നിര്‍ദേശിക്കണം. അത് അവരിലുണ്ടാക്കുന്ന മാറ്റം പ്രവചനാതീതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക