തിരുവനന്തപുരം: റെക്കോർഡ് നിരക്കിലേക്ക് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്.
ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്.
അമേരിക്ക –ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടാൻ കാരണം.
കൂടാതെ കേരളത്തില്‍ ഓണം, വിവാഹ സീസണ് കൂടി എത്തിയതോടെ വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകുന്നു.
ഇന്നത്തെ അന്താരാഷ്ട്ര നിരക്കുപ്രകാരം, ട്രോയ് ഔൺസ് സ്വർണത്തിന്1,543.40 ഡോളറാണ് . ഡോളറിനെതിരെ രൂപയുടെ മൂല്യം താഴെ പോകുന്നതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വിനിമയനിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 72.39 എന്ന നിരക്കിലേക്ക് ഇന്നലെ ഇടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക