കണ്ണൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു എത്തിയവരാണ് ക്ഷേത്രച്ചിറയില്‍ വീഴാതെ വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. ചിറവക്ക് ജംഗ്ഷനില്‍നിന്നു രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് ക്ഷേത്രച്ചിറയ്ക്കു മുന്നിലാണ് അവസാനിക്കുക. ഇവിടെ ചിറയിലേക്ക് ഇറങ്ങാന്‍ ഏഴു പടവുകള്‍ മാത്രമുള്ളതിനാല്‍ ഇതുവഴി കാല്‍നടയാത്രക്കാര്‍ മാത്രമേ പോകാറുള്ളൂ.
ഈ വഴിയിലൂടെ ഗൂഗിള്‍ മാപ് നോക്കി വരികയും ചിറയ്ക്കു സമീപത്തേക്കു കാര്‍ വീഴുകയുമായിരുന്നു. അല്പംകൂടി മാറിയിരുന്നുവെങ്കില്‍ കാര്‍ ചിറയിലേക്കു പതിക്കുമായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ ഇവിടെനിന്നു നീക്കംചെയ്തത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു എന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക