മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന വമ്പന്‍ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധാകര്‍.
മമ്മൂട്ടിക്കും നയന്‍താരയ്ക്കും പുറമെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നുള്ള റിപോർട്ടുകൾ അടുത്തിടെയായിരുന്നു പുറത്തുവന്നത്.
ചിത്രത്തില്‍ മമ്മൂക്കയുടെ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുകയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
നവാഗതനായ വിപിന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ് ഈ ചിത്രം ഒരുങ്ങുക. റാം സംവിധാനം ചെയ്ത പേരന്‍പിന് ശേഷമാണ് പുതിയ തമിഴ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.
അതേസമയം തന്നെ മമ്മൂട്ടി ചിത്രത്തില്‍ നിന്നും വിജയ് സേതുപതി പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മക്കള്‍ സെല്വന് പകരം തമിഴിലെ മുന്‍നിര താരമായ വിജയ് ആന്റണിയെയാണ് ചിത്രത്തിലേക്കായി പരിഗണിക്കുന്നത്. വിജയ് ആന്റണി ആദ്യമായിട്ടാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഷൈലോക്കിന് മുന്‍പായി ഗാനഗന്ധര്വ്വന്,മാമാങ്കം തുടങ്ങിയ സിനിമകള്‍ മെഗാസ്റ്റാറിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക