കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങും. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും.
എക്സിറ്റ് പോളില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കമെങ്കിലും എല്‍.ഡി.എഫും എന്‍.ഡി.എയും ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടും എണ്ണും. 15 സര്‍വ്വീസ് വോട്ടും, 3 പോസ്റ്റല്‍ വോട്ടുമാണ് ഇതുവരെ കിട്ടിയത്.
എട്ടരയോടെ ആദ്യഫലസൂചനകള്‍ വരും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ശബരിമല പ്രചാരണത്തില്‍ ഉയര്‍ത്തിയില്ലെങ്കിലും വിഷയം പാലായില്‍ ചര്‍ച്ചയായെന്നാണ് സിപിഎം വിലയിരുത്തല്‍. സാമുദായിക ഘടകങ്ങള്‍ സമ്ബൂര്‍ണ്ണമായി അനുകൂലമായെന്നും പാര്‍ട്ടി വിലയിരുത്തുന്നില്ല. എന്‍. ഹരിയിലൂടെ ബി.ജെ.പിക്ക് അഭിമാനകരമായ വിജയമുണ്ടാകുമെന്നും വോട്ട് ശതമാനം വര്‍ദ്ധിക്കുമെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക