ഷവോമിയുടെ റെഡ്മീ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആണ് ഷവോമി 8എ. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടെ എത്തുന്ന റെഡ്മീ 8എയുടെ ബാറ്ററി ശേഷി 5000 എംഎഎച്ചാണ്.6.21 ഇഞ്ച് എച്ച്ഡി സ്ക്രീനാണ് ഈ ഫോണിനുള്ളത്. ഒക്ടാകോര്‍ പ്രോസസ്സറോടെയാണ് ഈ ഫോണ്‍ എത്തുന്നത്.
സ്നാപ് ഡ്രാഗണ്‍ 439 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍. 3ജിബിയാണ് റാം ശേഷി. 32 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി.മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ ബ്ലൂ, സണ്‍സൈറ്റ് റെഡ് എന്നീ കളറുകളിലാണ് ഈ ഫോണ്‍ എത്തുന്നത്. വയര്‍ലെസ് എഫ്എം റേഡിയോ ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകതയാണ് .
റെഡ്മീ 8എയുടെ 2ജിബി+32ജിബി ഇന്റേണല്‍ മെമ്മറി ഫോണിന് 6,499 രൂപയാണ് വില. റെഡ്മീ 8എ 3ജിബി റാം+32ജിബി ഇന്റേണല്‍ മെമ്മറി ഫോണിന് വില 6,999 രൂപയാണ് വില. സെപ്തംബര്‍ 29ന് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡേ സെയിലിന്റെ ഭാഗമായി ഈ ഫോണ്‍ ലഭിക്കും. എംഐ.കോമിലും ഈ ഫോണ്‍ വാങ്ങാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക