പുരുഷന്മാര് ദിവസവും ആഹാരക്രമത്തിൽ വേവിച്ച തക്കാളി ഉൾപ്പെടുത്തുന്നത് ബീജത്തിന്റെ ഗുണമേന്മ കൂട്ടുമെന്ന് പഠനം. തക്കാളിയിലടങ്ങിയിരിക്കുന്ന ലാക്ടോലൈക്കോപീന്‍ എന്ന സംയുക്തമാണ് ഇതിനു സഹായിക്കുന്നത്.
ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിനു കഴിയും .
ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി, മെറ്റബോളിസം വിഭാഗം നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ട്. 19- 30നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 60 പേരിലാണ് പഠനം നടത്തിയത്. അതേസമയം ചില പച്ചക്കറികളിലും പഴങ്ങളിലും ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയാണ് ഏറ്റവും മികച്ചത്. തക്കാളിക്കു ചുവന്നനിറം നല്കുന്ന ഘടകമാണിത്. അതേസമയം, മനുഷ്യശരീരം ലൈക്കോപീന്‍ വളരെ കുറഞ്ഞയളവില്‍ മാത്രമാണ് ആഗിരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക