കാസർഗോഡ്: കരിന്തളത്ത് മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ അപകടപ്പെട്ടു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് സംഭവം നടന്നത്. നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേൽപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
പോലീസ് വാഹനത്തിലേക്ക് കയറാന്പോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പോലീസ് എത്തിയാലേ കൊണ്ടുപോകാൻ കഴിയുകയുള്ളുയെന്നു എന്ന് വാശിപിടിക്കുകയും ചെയ്തു. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക