ചരിത്രത്തെ അപനിർമ്മിക്കുകയെന്നത് സംഘപരിവാർ ശക്തികൾക്ക് പുതുമയുള്ള ഒന്നല്ല. പലതും കേട്ട് നമ്മൾ പകച്ച് നിന്നിട്ടുമുണ്ട്. എന്നാൽ ഇതല്പം കടന്നു പോയി. ഗാന്ധിയെ കൊന്നതാരെന്ന ചോദ്യം നമുക്കെല്ലാവർക്കും സുപരിചിതമായ ഒന്നാണ്. എന്നാൽ ഈ ചോദ്യം ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു എന്നായാലോ ?.അത് പുതിയ ചോദ്യമായാണ്. സംഘപരിവാർ ഭരിക്കുന്ന ഇന്ത്യയിലെ പുതിയ ചോദ്യം.
https://youtu.be/8oerTqnLARQ
തമാശയാണെന്ന് കരുതേണ്ട. തമാശയല്ല… സംഭവം ഗുജറാത്തിലാണ്. ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യമാന് ഇത്. ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തിനെന്ന്?
ഗുജറാത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാൻറ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്കൂളാണ് രാഷ്ട്രപിതാവിനെ അപമാനിക്കുന്ന ചോദ്യം കുട്ടികള്‍ക്ക് നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗാന്ധിജിയുടെ 150 ആം ജന്മവാര്ഷിക ദിനത്തില്‍ രാഷ്ട്രപിതാവിനെ അപമാനിച്ചിരിക്കുന്നത്.
ഇത് നിസാരമായി കാണേണ്ടതില്ല.. ബോധപൂർവ്വം ചരിത്രത്തെ വഴിതിരിച്ച് വിടാനുള്ള ശ്രമമാണിത്. ഗാന്ധിയെ കൊന്നതാണെന്നും ആ കൊലപാതകം ചെയ്തത് ആർ എസ് എസ് കാരനായിരുന്ന ഹിന്ദു മഹാസഭയുടെ നേതാവ് നാഥുറാം വിനായക് ഗോഡ്സെ ആണെന്നുമുള്ള സത്യവും കുട്ടികളിൽനിന്ന് മറച്ച് വെച്ച് അവരെ തെറ്റായ ചരിത്രത്തിലേക്ക് നയിക്കുകയെന്നതുമാണ് ഇവരുടെ ലക്ഷ്യം.
ആദ്യമവർ ഗോഡ്സെക്ക് സ്തുതി പാടി പിന്നെ അമ്പലമൊരുക്കി ദൈവമാക്കി. ഗാന്ധിയെക്കാൾ മഹാനാണ് ഗഗോഡ്സെ എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഗാന്ധിയുടെ നൂറ്റിഅന്പതാം ജന്മദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാഷ്ട്രപിതാവായി മോഡിയെ അവരോധിച്ചു..
അതോടെ ആർക്കും എന്തും പറയാമെന്നായി… ഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് വരെ ആയി.
ശാസ്ത്രവും ചരിത്രവും ..ഇവരണ്ടും തങ്ങൾക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന് ആർ എസ് എസ് കാർക്കറിയാം. അതുകൊണ്ട് തന്നെ ഇവ രണ്ടും താങ്കള്ക് ഇഷ്ടമുള്ളതുപോലെ വ്യാഖ്യാനിക്കും. തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ അപനിർമ്മിക്കും. അപ്പോൾ ഗാന്ധിക്കുപകരം ഗോഡ്സെ വാഴ്ത്തപ്പെടും, നെഹ്റു ഒന്നുമല്ലാതാകും വീർ സവർക്കറും ഗോൾവാക്കറുമെല്ലാം രാജ്യസ്നേഹത്തിന്റെ വക്താക്കളാകും. ഷൂസുനക്കിയ ചരിത്രം മറക്കും, പാര്‍ലമെന്റ് മന്ദിരത്തിലെ ചുമരിൽ വീരനായി വാഴ്ത്തപ്പെട്ട് ഫോട്ടോ പ്രത്യക്ഷപ്പെടും… എല്ലാം സ്വാഭാവികം മാത്രം….
അല്ല ആർ എസ് എസ്സുകാരാ ഒന്ന് ചോദിച്ചോട്ടെ….
രാജ്യത്ത് വർധിച്ച വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കും ദളിത് കോലപാതകങ്ങൾക്കുമെതിരെ ഇന്ത്യൻ പ്രധാനമന്ത്രിയും നിങ്ങളുടെ പ്രചാരകനുമായിരുന്ന നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതിയതിന്റെ പേരിലാണല്ലോ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധിപേക്കെതിരെ രാജ്യദ്രോഹ കുറ്റമുൾപ്പെടെ ചുമത്തി കേസ് എടുക്കാൻ തയ്യാറായത്.
രാജ്യത്തിന്റെ രാഷ്ട്ര പിതാവിനെ അപമാനിച്ചത് രാജ്യദ്രോഹ പരിധിയിൽ വരില്ലേ..?? അതോ ഹിന്ദുമഹാസഭയുടെ നേതാവ് ഗാന്ധിയുടെ പ്രതീകാത്മക രൂപമുണ്ടാക്കി വെടിയുതിർത്ത് ആർ എസ് എസ് കാലത്തെ രാജ്യസ്നേഹം പ്രകടിപ്പിച്ചത് പോലെ ഇതും വാഴ്ത്തപ്പെടുമോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക