കാലിന്റെ അടിയിലെ രക്തയോട്ടത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഉപ്പൂറ്റിവേദനയ്ക്ക് കാരണമായി പറയുന്നത്. ചെരുപ്പിടാതെ തണുത്ത പ്രതലത്തിൽ നടന്നാലും വെള്ളത്തിൽ അധികനേരം ചവിട്ടി നിന്നാലും നല്ല തണുപ്പേറ്റാലും ഉപ്പൂറ്റിവേദന വരാം. ചിലപ്പോൾ രാവിലെ എഴുന്നേറ്റു നടക്കാൻ തുടങ്ങുമ്പോൾ അനുഭവപ്പെടുന്ന വേദന അൽപം നടന്നാൽ അതു മാറും.
പക്ഷെ വിശ്രമിച്ചു നടക്കാൻ തുടങ്ങിയാൽ വീണ്ടും വരും. ഇതിന് പ്രതിവിധിയായി ഈ പൊടികൈകൾ നോക്കിയാൽ മതി. കൊട്ടൻചുക്കാദി–കർപ്പൂരാദി തൈലം ചൂടാക്കി കാലിനടിയിൽ പുരട്ടുന്നതു നല്ലതാണ്. എരിക്കില അരിഞ്ഞ് ചട്ടിയിൽ ചൂടാക്കി തുണിയിൽ കിഴികെട്ടി കാലിനടിയിൽ കുത്തിയാൽ വേദന കുറയും. എന്നിട്ടും കുറയുന്നില്ലെങ്കിൽ എക്സ്റേ എടുത്തു നോക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക