തിരുവനന്തപുരം: അറ്റകുറ്റപ്പണിയെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസം ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 21 , 22 തീയതികളില്‍ ചില ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വെ അറിയിപ്പ്. മധുര-ഡിണ്ടിഗല്‍ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നാഗര്‍കോവില്‍- ബാംഗ്ലൂര്‍ എക്സ്പ്രസ് (17236) ഒരു മണിക്കൂര്‍ പിടിച്ചിടും. നാഗര്‍കോവില്‍- എംജിആര്‍ ചെന്നൈ വീക്കലി എക്സ്പ്രസ്(12690) തിങ്കളാഴ്ച (21-10-19) 30 മിനിറ്റ് പിടിച്ചിടും. നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ എക്സ്പ്രസ് (22667) 35 മിനിറ്റും, ചെന്നൈ എഗ്മൂര്‍-കൊല്ലം അനന്തപുരി എക്സ്പ്രസ് 40 മിനിറ്റും പിടിച്ചിടും. ഒക്ടോബര്‍ 22ന് ഗുരുവായൂര്‍ എക്സ്പ്രസ്( 16127) രണ്ടേകാല്‍ മണിക്കൂര്‍ നിര്‍ത്തിയിടും.
അമൃത എക്സ്പ്രസ് ഡിണ്ടിഗല്‍ വരെ മാത്രമേ സര്‍വീസ് നടത്തു. തിരുവനന്തപുരത്തേക്കുളള അമൃത എക്സ്പ്രസ് ഡിണ്ടിഗലില്‍ നിന്ന് സര്‍വീസ് തുടങ്ങും. പുനലൂര്‍-മധുര പാസഞ്ചര്‍ തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പളളി-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്, നാഗര്‍കോവില്‍ – മുംബൈ സിഎസ്ടി എന്നീ ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക