പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ കുപ്വാരാ ജില്ലയില്‍ നിയന്ത്രണ രേഖയ്ക്കടുത്ത് തഗ്ദാര് സെക്ട്ടറിലാണ് സംഭവം.
ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്താന് ഈ വര്‍ഷം മാത്രം രണ്ടായിരത്തിലധികം തവണ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക