30 വയസ്സിൽ താഴെയുളള യുവതിയാണ് നിങ്ങൾ എങ്കിൽ ആദ്യത്തെ പ്രസവത്തിന് ശേഷം കൃത്യമായ പ്രതിരോധ മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പെട്ടെന്നുളള രണ്ടാമത്തെ ഗർഭധാരണത്തിന് സാധ്യത വളരെ കൂടുതലാണ്. അതിനാൽ കുറഞ്ഞത് ആറ് മാസത്തേങ്കിലും രണ്ടാമത്തെ ഗർഭധാരണത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.
ആദ്യത്തെ കുഞ്ഞ് പിറന്ന് 18 മാസങ്ങൾക്ക് ശേഷമോ രണ്ട് വർഷം കഴിഞ്ഞോ മറ്റൊരു അതിഥി കടന്ന് വരുന്നത് ആദ്യത്തെ കുഞ്ഞിനെ കൃത്യമായി പരിപാലിക്കുന്നതിനും കൂടാതെ വരാൻ പോകുന്ന കുഞ്ഞിന്റെയും അമ്മയുടെയും
ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ കുഞ്ഞുങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസം കൂടും തോറും അവരുടെ വായനയും ഗണിത പരിഞ്ജാനത്തെയും വർധിക്കുമെന്നും പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക