ശരീരഭാരം കുറയ്ക്കാൻ പഴവർഗങ്ങളിൽ മികച്ച ഒന്നാണ് പേരയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും രണ്ടോ മൂന്നോ പേരയ്ക്ക കഴിക്കണം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പേരയ്ക്ക കഴിക്കാം . കൂടാതെ പേരയിലയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പേരയ്ക്ക നല്ലതാണ് . ധാരാളം ഫെെബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള പേരയ്ക്ക പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സംരക്ഷണം നൽകുന്നു
ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു പേരയ്ക്കയിൽ ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട് . ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിന് ശരിയായ പോഷണം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക