സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ആദ്യ മത്സരം ഇന്നാണ്. ഗോള്‍കീപ്പര്‍ വി.മിഥുന് കേരള ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെ ബിനോ ജോര്‍ജ് ആണ് പരിശീലനം നല്‍കുന്നത്. നവംബര്‍ 5 മുതല്‍ 10 വരെ നടക്കുന്ന ദക്ഷിണ മേഖല സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ ആദ്യ മത്സരം ഇന്ന് ആന്ധ്രാ പ്രദേശിനെതിരെ നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് കേര്പറേഷന് സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.
ടീം: ഗോള്‍കീപ്പര്‍മാര്‍: വി.മിഥുന്, സച്ചിന് സുരേഷ് (അണ്ടര്‍ 21), ഡിഫന്‍ഡര്‍മാര്‍: അജിന് ടോം (അണ്ടര്‍ 21), അലക്സ് സജി (അണ്ടര്‍ 21), റോഷന് വി.ജിജി (അണ്ടര്‍ 21), ശ്രീരാഗ്.വി.ജി, വിബിന് തോമസ്, സഞ്ജു.ജി, ജിഷ്ണു ബാലകൃഷ്ണന്, മിഡ്ഫീല്‍ഡര്‍മാര്‍: ഋഷിദത്ത് (അണ്ടര്‍ 21), ജിജോ ജോസഫ്, റിഷാദ്, അഖില്‍, ഫോര്‍വേഡ്: വിഷ്ണു (അണ്ടര്‍ 21), എമില്‍ ബെന്നി (അണ്ടര്‍ 21), ലിയോണ്‍ അഗസ്റ്റിന്, താഹിര്‍ സമന്, ഷിഹാദ് നെല്ലിപ്പറമ്ബന്‍, മൗസൂഫ് നിസാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക