ആലപ്പുഴ- എറണാകുളം റൂട്ടിലെ ട്രെയിൻ യാത്രക്കാർ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ- എറണാകുളം മെമുവിലെ സ്ഥിരം യാത്രക്കാർ എല്ലാ സ്റ്റേഷനിലും കറുത്ത ബാനറും ബാഡ്ജും ധരിച്ച് ട്രെയിൻ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കും.
16 ബോഗികളുമായി രാവിലെ ആലപ്പുഴയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന 66314 പാസഞ്ചർ നിർത്തലാക്കി 11 കോച്ച് ഉള്ള മെമു ആണിപ്പോൾ സർവീസ് നടത്തുന്നത്. .
16 കോച്ചിൽ യാത്ര ചെയ്തിരുന്ന 3000-ലേറെ യാത്രക്കാരാണ് ബുദ്ധിമുട്ടി മെമുവിന്റെ 11 കോച്ചിൽ യാത്ര ചെയ്യേണ്ടിവരുന്നത്. പല ദിവസങ്ങളിലും തുറവൂർ, എഴുപുന്ന, അരൂർ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് വണ്ടിയിൽ കയറാൻ സാധിക്കാത്ത തരത്തിലുള്ള തിരക്കാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടാണ് ആലപ്പുഴ- എറണാകുളം ട്രെയിൻ റൂട്ട്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ 16 ബോഗികളുള്ള മെമു ഉപയോഗിക്കുക, കൂടുതൽ സർവീസുകൾ ആരംഭിക്കുക തുടങ്ങി യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക