മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായതില്‍ മനംനൊന്ത് വിഷം കഴിച്ച യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് മരിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അതിനിടയില്‍ ആത്മഹത്യ ശ്രമം നടത്തിയ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ സുഹൃത്തായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്.
മര്‍ദനമേറ്റതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും മകനെ ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയെന്നും ഷാഹിറിന്റെ ഉമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക