ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്.
ഗീതു മോഹൻദാസിന്റെ സംവിധാനത്തിന് ഗംഭീരമെന്നല്ലാതെ മറ്റൊരു വാക്ക് ചേരില്ല. പ്രേക്ഷകരുടെ പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന തരത്തിൽ മികച്ചത്. സംവിധാനത്തെ ബലപ്പെടുത്തുന്ന മുഖ്യഘടകം ഗീതു തന്നെയെഴുതിയ സ്ക്രിപ്റ്റാണ്. ശാന്തമായ ലക്ഷദ്വീപിനെയും കലുഷിതമായ കാമാത്തിപ്പുരയെയും പച്ചയായി ആവിഷ്കരിക്കുന്ന എഴുത്ത്.
മൂൻകൂട്ടി കാണാൻ കഴിയാത്ത ചില ട്വിസ്റ്റുകൾ. പ്രതീക്ഷിക്കാത്ത ചില വൈകാരിക നിമിഷങ്ങൾ. ഒന്നും ശുഭപര്യവസായി അല്ലെങ്കിലും എല്ലാം ശുഭമെന്നു തോന്നിക്കുന്ന സിനിമ ഒരുക്കാൻ ഗീതു മോഹൻദാസിനു കഴിഞ്ഞു.
ലിംഗഭേദത്തിലും ലൈംഗികതയിലുമടക്കമുള്ള വിവിധ സാമൂഹിക വിലക്കുകളെക്കുറിച്ച് മനോഹരമായി സിനിമ സംസാരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക