‘എനീന്നാ ഏനിതെന്നാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.
മഞ്ജു വാര്യരും അലൻസിയറുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്.
ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രൻ, അഭയ ഹിരമണി എന്നിവർ ചേർന്നാണ്.
നിലാവെളിച്ചത്തില്‍ അലന്‍സിയറെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടിപ്പോകുന്ന മഞ്ജുവാണ് പാട്ടിലുള്ള രംഗം.
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ‘ഹൗ ഓള്‍ഡ് ആര് യു’വിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആര് ആണ്. അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംവിധായകന് റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
https://youtu.be/41s5L3pUaWk
പ്രതികരിക്കാൻ ഇവിടെ എഴുതുക