രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കാമെന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ശരത് പവാർ ചതിച്ചെന്ന് കരുതുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ബിജെപിയുടെ നയം സംസ്ഥാനങ്ങളെ പിടിച്ചെടുക്കലാണെന്നും കേന്ദ്ര ഭരണം എൻഡിഎയുടെ കൈകളിലായതിനാൽ എല്ലാ സംസ്ഥാനങ്ങളും കരുതിയിരിക്കണമെന്നും മുരളീധരൻ കൂട്ടിച്ചെർത്തു.
കേരളത്തിൽ എൽഡിഎഫ് ശ്രമിക്കുന്നത് ബിജെപിയെ കൂട്ട് പിടിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാനാണ്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും സിപിഐഎം നിലപാട് ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്നും മുരളീധരൻ ആരോപിച്ചു.
കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചാണ് എൻസിപിയെ പിളർത്തിയത്. കശ്മീർ പോലെ നാളെ കേരളത്തെയും കീറി മുറിച്ചേക്കാം. കേന്ദ്ര സർക്കാരിനെ എതിർത്താൽ ജയിൽ, അനുകൂലിച്ചാൽ മന്ത്രി സഭ എന്നതാണ് ബിജെപിയുടെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക