സമൂഹമാധ്യമ ആപ്ലിക്കേഷനായ ടെലിഗ്രാം നിയന്ത്രിക്കണമെന്ന് സംസ്ഥാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.
നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് അപ്ലിക്കേഷനിൽ ഉള്ളതെന്നും ആരാണ് ഇത് ഉപയോഗിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത അവസ്ഥായാണെന്നും പൊലീസ് അറിയിച്ചു. ടെലഗ്രാം ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് സംസ്ഥാന പൊലീസിന്റെ മറുപടി.
കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതടക്കം ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ആപ്പിലൂടെ നടക്കുന്നത്. ടെലഗ്രാമിന്റെ സെർവറുകൾ അടക്കം വിദേശത്താണ്.
രഹസ്യാത്മകത ഏറെയുളള ആപ്പില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ ഏജൻസികൾക്കും പരിമിതിയുണ്ട്. അതിനാലാണ് ആപ്പിലൂടെയുളള പല കുറ്റകൃത്യങ്ങൾക്കും പിന്നിലുളളവരെ കണ്ടെത്താനാകാത്തത്.
ഈ ആപ്പിനെ നിയന്ത്രിക്കാൻ കേന്ദ്ര ഏജൻസികളാണ് അടിയന്തരമായി ഇടപെടേണ്ടതെന്നും സംസ്ഥാന പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക