കൊച്ചി: ശബരിമല ദര്‍ശനത്തിന് സംരക്ഷം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ഭൂമാത ബ്രിഗേഡ് തൃപ്തി ദേശായി ഉള്‍പ്പെട്ട സംഘം പൂനെയിലേക്ക് മടങ്ങി.
ശബരിമല ദര്‍ശനത്തിനായി വീണ്ടും വരുമെന്നു തൃപ്തി ദേശായി പറഞ്ഞു. പോലീസ് സംരക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മടങ്ങുന്നത്. ഇപ്പോള്‍ മടങ്ങുന്നത് മടങ്ങിവരവിനാണ്. അടുത്ത വരവില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നു പൂനയിലേക്ക് മടങ്ങുന്നതിന് മുൻപ് തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.
ആരെയും അറിയിക്കാതെ ഒളിച്ച് ദര്‍ശനം നടത്താന്‍ വന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ദര്‍ശനം നടത്തുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കൈമാറിയിരുന്നതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക