ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹി ഗേറ്റിന് സമീപം നടന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.
Delhi: Protest being held at India Gate against #CitizenshipAmendmentAct2019 pic.twitter.com/vKuA9LcuhQ
— ANI (@ANI) December 20, 2019
ജുമാമസ്ദില്‍ നിന്ന് സമാധാനപരമായി തുടങ്ങിയ പ്രതിഷേധം വൈകുന്നേരം അഞ്ചരയോടെ അക്രമാസക്തമാകുകയായിരുന്നു. ആയിരക്കണക്കിന് പേര് ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകുന്നേരത്തോടെ പ്രതിഷേധം വീണ്ടും ശക്തമാകുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
Delhi: Police uses water cannon on protesters in Daryaganj. #CitizenshipAct pic.twitter.com/bjaVhjGaT7
— ANI (@ANI) December 20, 2019
പ്രതിഷേധക്കാരില്‍ ചിലര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. ഇതിനിടെ പോലീസിന് നേരെ കല്ലേറും നടന്നു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധക്കാരില്‍ നിരവധി പേരെ കസ്റ്റഡിയില്‍ പോലീസ് എടുത്തു. നിരവധി പേര്‍ക്ക് പോലീസ് നടപടിക്കിടെ പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക