മലയാള സിനിമയില്‍ ഏറെ ചര്‍ച്ചകളിലൂടെ കടന്നുപോയ സംഭവമായിരുന്നു യുവതാരം ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുണ്ടായ പ്രശ്നം. നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്നം കൂടുതല്‍ വഷളാവുകയാണുണ്ടായത്. ഈയിടെ താരസംഘടനയായ അമ്മ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍ത്തിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്ലാലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ മോഹൻലാലിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നുവെന്ന് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ലാലേട്ടാ..ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യന് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?…
https://www.facebook.com/photo.php?fbid=650231852183834&set=a.121303461743345&type=3
പ്രതികരിക്കാൻ ഇവിടെ എഴുതുക