ദില്ലി: കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയെ പ്രവേശിപ്പിച്ചത്. വൈകിട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും സോണിയയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാല്‍ പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം വരെ സോണിയ ഇടയ്ക്കിടെ അമേരിക്കയിലേക്ക് ചികിത്സക്കായി പോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക