വിജയുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെ തമിഴ് താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. സംഘ്പരിവാര്‍ സൈബര്‍ ഗ്രൂപ്പുകളാണ് ഇതിലേറെയും. താനുമായി ബന്ധപ്പെട്ട ഒരു വിവാദത്തെ കുറിച്ച് കണക്കിന് മറുപടി നല്കി രംഗത്തുവന്നിരിക്കുകയാണ് വിജയ് സേതുപതി
മതസംഘടനകള്‍ തമിഴ് സിനിമാ താരങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് യുടെ വീട്ടില്‍ റെയ്ഡ് നടന്നതെന്നുമാണ് ഒരു വാര്‍ത്ത. വിജയ് സേതുപതി, ആര്യ തുടങ്ങിയവര്‍ ഇത്തരത്തില്‍ മതം മാറിയെന്നും സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടക്കുമെന്നും സംഘ് ഗ്രൂപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
ആരോപണങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പോയി പണി നോക്കെടാ എന്നാണ് വിജയ് സേതുപതി ഇതിന് മറുപടി നല്‍കിയത്. ട്വിറ്റര്‍ വഴിയായിരുന്നു വിജയ് സേതുപതിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക